കണ്ണൂർ വിമാനത്താവള ഉൽഘാടനം: വർണ്ണാഭമായ വിളംബര ഘോഷയാത്ര 7 ന്

മട്ടന്നൂർ∙ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്രയിൽ കേരളത്തിന്റെ സാസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയുടെ കൂടിയാലോചനാ യോഗത്തിwww.irittyvarthakallive.com 
ലാണ് തീരുമാനം. നഗരസഭാ ഉപാധ്യക്ഷൻ പി.പുരുഷോത്തമൻ അധ്യക്ഷനായി. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രി പ്രവർത്തകർ, സർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ അടക്കം 4000 പേർ വിളംബര ഘോഷയാത്രയിൽ അണിനിരക്കും. വിവധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളുടെ അകമ്പടിയുമുണ്ടാകും. 7 ന് വൈകീട്ട് 4 ന് വായാന്തോട് നിന്നും ആരംഭിക്കുന്ന വിളംബരഘോഷയാത്ര ബസ്‌സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. വൈകീട്ട് 4 ന് വായാന്തോട് നിന്നും ആരംഭിക്കുന്ന വിളംബരഘോഷയാത്ര ബസ്‌സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. അന്ന് തന്നെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കടകളും നിരത്തുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും. ഘോഷയാത്രയിലെ മികച്ച സ്ഥാപനങ്ങൾക്കും ഏറ്റവും നന്നായി കടകൾ അലങ്കരിച്ചവർക്കും സമ്മാനം നൽകുന്നതാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങള്‍