തലശ്ശേരി-വളവ് പാറ റോഡ് : മെരുവമ്പായി പാലം നിർമ്മാണം പൂർത്തിയായി.

ഉരുവച്ചാൽ: മെരുവമ്പായി പാലം നിർമ്മാണം പൂർത്തിയായി. തലശ്ശേരി കുടക് പാതയിലെ പ്രധാന പാലങ്ങളിൽ ഒന്നായ മെരുവമ്പായിപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തിയായി. ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുകയും. തലശ്ശേരി വളവുപാറ കെ എസ് ടി പിറോഡ് പ്രവൃത്തിയുടെ ഭാഗമായി പുനർനിർമ്മിക്കുന്ന പ്രധാന പാലങ്ങളിൽ ആദ്യം പൂർത്തിയായ പാലമാണിത് .പഴയപാലത്തിൽ നിന്ന്30 മീറ്റർ മാറിയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത് . ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് 4 കോടിയോളം രൂപ ചെലവിട്ട് പുതിയ പാലം നിർമിച്ചത്. ആവശ്യത്തിനു ഇല്ലാത്തതിനാൽ പഴയപാലത്തിൽ നിരന്തര ഗതാഗതക്കുരുക്കുംപതി വാണ്.60 മീറ്റർ നീളമുള്ള പുതിയ പാലത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഏഴര മീറ്റർ വീതിയും ഇരുഭാഗത്തേക്കും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിലെ ടാറിങ്ങും, അപ്രോച്ച് റോഡിന്റെ പ്രവർത്തിയുമാണ് ഇനി ബാക്കിയുള്ളത് .2017 ഒക്ടോബറിൽ ആരംഭിച്ച പാലത്തിന്റെ നിർമാണം നിശ്ചിത സമയംകൊണ്ടുതന്നെ പൂർത്തീകരിച്ചിരുന്നു. മെരുവമ്പായി പാലം തുറന്ന് കൊടുക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന ആശ്വാസത്തിലാണ് ഡ്രൈവർമാർ

അഭിപ്രായങ്ങള്‍