പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണൂരിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ.

ഇമേജ്
December 1, 2018 Saturday Time - 09 : 23 AM MYIRITTY.COM NEWS|CLASSIFIEDS കണ്ണൂരിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ. Saturday, December 1st, 2018 - 08:19 am LOCAL NEWSKANNUR കണ്ണൂർ:കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിസംബർ മൂന്നിന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു. ഒഴിവുകൾ: ട്രെയിനീ സോഫ്റ്റ്‌വെയർ എഞ്ചിനീയർ - എം സി എ/ബി ടെക്/ബി സി എ/ ഡിപ്ലോമ ട്രെയിനീ സപ്പോർട്ട് എഞ്ചിനീയർ - എം സി എ / ബി ടെക് / ബി സി എ/ഡിപ്ലോമ സോഫ്റ്റ്‌വെയർ കൺസൽട്ടൻറ് ബിരുദം മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ് - പ്ലസ്ടു/ബിരുദം / ബിരുദാനന്തര ബിരുദം (പുരുഷൻ), യു ഐ യു എക്‌സ് ഡിസൈനർ (പുരുഷൻ/സ്ത്രീ), ഗ്രാഫിക് ഡിസൈനർ(പുരുഷൻ/സ്ത്രീ). താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 2707610.

തെരുവ് നായ ഓടിച്ചപ്പോൾ രക്ഷപെടാൻ ശ്രമിക്കവേ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു.

ഇമേജ്
കൂത്തുപറമ്പ് : ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു.മൂര്യാട് റേഷൻ പീടികക്ക് സമീപം കുറ്റിക്കാട് വീട്ടിൽ പി.കെ.ശൈലരാജിന്റെയും സുജാതയുടെയും മകനായ ആഷിൽ രാജ് (15) ആണ് മരിച്ചത്.വെള്ളിയാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് തെരുവ് നായ പിറകിൽ പാഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വെച്ച് മരിച്ചു. ഇടിച്ചിട്ട് നിർത്താത പോയ ടിപ്പർ ലോറി നാട്ടുകാർ പിടിക്കൂടി.ഡ്രൈവറെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയാണ്അഷിൽ രാജ്.സഹോദരി അനഘ കൂത്തുപറമ്പ് : ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു.മൂര്യാട് റേഷൻ പീടികക്ക് സമീപം കുറ്റിക്കാട് വീട്ടിൽ പി.കെ.ശൈലരാജിന്റെയും സുജാതയുടെയും മകനായ ആഷിൽ രാജ് (15) ആണ് മരിച്ചത്.വെള്ളിയാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് തെരുവ് നായ പിറകിൽ പാഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വെച്ച് മരിച്ചു. ഇടിച്ചിട്ട് നിർത്താത പോയ ടിപ്പർ ലോറി നാട്ടുകാർ പിടിക്കൂടി.ഡ്രൈ

സ്വപ്നത്തേരിൽ കണ്ണൂർ.റിപ്പോർട്ട് ചെയ്യാൻ എത്തുന്നത് അറുന്നൂറോളം ലേഖകർ.

ഇമേജ്
സ്വപ്നത്തേരിൽ കണ്ണൂർ.റിപ്പോർട്ട് ചെയ്യാൻ എത്തുന്നത് അറുന്നൂറോളം ലേഖകർ. മട്ടന്നൂർ: കണ്ണൂർ വിമാനത്താവള ഉൽഘാടന ചടങ്ങുകൾ ലോകത്തിനു പകർന്നു കൊടുക്കാൻ എത്തുന്നത് അറുന്നൂറോളം ലേഖകർ.ഇന്ന് കിയാൽ എം ഡി വി തുളസി ദാസിന്റെ പത്ര സമ്മേളനത്തിൽ 150 ഓളം മാധ്യമ പ്രവർത്തകർ ആണ് പംങ്കെടുത്തത്.വിമാന താവള ദൃശ്യങ്ങൾ ഒപ്പി എടുക്കാൻ ഉള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.കർണാടകയിൽ നിന്നും 30 ഓളം മാധ്യമ പ്രവർത്തകർ അടക്കം ദേശിയ അന്തർ ദേശിയ മധ്യമങ്ങളിലെ അറുന്നൂറോളം ലേഖകർ ആണ് എത്തുന്നത്.കണ്ണൂർ വിമാന താവളത്തിനു വേണ്ടി തൂലിക ചലിപ്പിച്ച ആദ്യ കാല ലേഖകരെയും ഉൽഘാടനത്തിനു ക്ഷണിച്ചിട്ടുണ്ട്.ഈ ദിവസങ്ങളിൽ ഇറങ്ങിയ പത്രങ്ങളിൽ എല്ലാം വിമാനത്താവളം സംബന്ധിച്ച സപ്ലിമെന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സുഹൃത്തുക്കളുടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു: രണ്ട് മരണം.

ചെറുപുഴ: സുഹൃത്തുക്കളുടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുപേരും മരിച്ചു. ചെറുപുഴ മീന്തുള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമണി യോടുകൂടിയായിരുന്നു അപകടം. കോഴിച്ചാലിൽ നിന്നും പുളിങ്ങോം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്കും മീന്തുള്ളിയിൽ നിന്നും കോഴിച്ചാലിലേക്ക് വരികയുമായിരുന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്. കോഴിച്ചാല്‍ മില്‍മ സംഘത്തിലെ സെക്രട്ടറി മീന്തുള്ളി സ്വദേശി കെ.ഇ. പൗലോസ് എന്ന ഡെന്നി (49), പൊന്‍പുഴയിലെ കല്ലൂര്‍ ബെന്നി ജോസഫ്(49) എന്നിവരാണ് മരിച്ചത്. ഇരുവരും സജീവ കോൺഗ്രസ്‌ പ്രവർത്തകരും ഒരേ നാട്ടുകാരുമാണ്. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ചെറുപുഴയിലെ സ്വകാര്യാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷൈനി ആണ് ബെന്നിയുടെ ഭാര്യ. ഡോണ, ഡെന്‍വിന്‍, ആഷ്‌ന എന്നിവരാണ് മക്കള്‍. സുജയാണ് ഡെന്നിയുടെ ഭാര്യ. ഷിന്റോ, അലീന എന്നിവര്‍ മക്കളാണ്.   (ഇതിൽ പരസ്യ ങൾ ഇടാൻ ഈ നമ്പറിൽ ബന്തപെട്ടുക '  7034580260

ജില്ലയിൽ ഇന്ന‌് നാലിടത്ത‌് തദ്ദേശ ഉപതെരഞ്ഞെടുപ്പ‌്

ഇമേജ്
നാലു തദ്ദേശഭരണ സ്ഥാപനങ്ങളിൽ വ്യാഴ‌ാഴ‌്ച ഉപതെരഞ്ഞെടുപ്പ‌്. കണ്ണൂർ ബ്ലോക്കിലെ വൻകുളത്തുവയൽ ഡിവിഷൻ, ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന‌്, പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന‌്, നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ എന്നിവിടങ്ങളിലാണ‌് ഉപതെരഞ്ഞെടുപ്പ‌് നടക്കുന്നത‌്. വെള്ളിയാഴ‌്ചയാണ‌് വോട്ടെണ്ണൽ. കണ്ണൂർ ബ്ലോക്ക‌് പഞ്ചായത്ത‌് വൻകുളത്തുവയൽ ഡിവിഷനിൽ കെ പ്രസീതയാണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിലെ റീജയാണ് യുഡിഎഫ് സ്ഥാനാർഥി. പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സുലാഫ ശംസുദ്ധീനും യുഡിഎഫിൽനിന്ന‌് രാജി കുന്നോത്തും ജനവിധി തേടുന്നു. എൻഡിഎ സ്ഥാനാർഥിയായി പി ദിൽനയുമുണ്ട‌്. നടുവിൽ പഞ്ചായത്ത് അറക്കൽത്താഴെ വാർഡിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി പി പി ഷാജി മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി കെ മുഹമ്മദ് കുഞ്ഞിയാണ‌്. ബിജെപി സ്ഥാനാർഥി കപ്പള്ളി ലിജിത്ത‌്. ന്യൂമാഹി പഞ്ചായത്ത് ചവോക്കുന്ന് പന്ത്രണ്ടാംവാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയിലെ കണ്ട്യൻ ഋഷികേശും യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാർഥി സി കെ മഹറൂഫും ജനവിധി തേടുന്നു.

ആനവണ്ടിക്കൊരു ആന നന്ദി - കീഴ്പ്പള്ളി സ്വദേശിയുടെ കുറിപ്പ് വൈറൽ ആകുന്നു.

ഇമേജ്
November 29, 2018 Thursday Time - 05 : 28 PM MYIRITTY.COM NEWS|CLASSIFIEDS ആനവണ്ടിക്കൊരു ആന നന്ദി - കീഴ്പ്പള്ളി സ്വദേശിയുടെ കുറിപ്പ് വൈറൽ ആകുന്നു. Thursday, November 29th, 2018 - 02:43 pm LOCAL NEWSIRITTYKANNUR ഒരു ഉച്ചകഴിഞ്ഞ സമയത്താണ് എറണാകുളം ബസ്സ്റ്റാൻഡിൽ എത്തുന്നത്.. ഞാനും കൂടെ റാമും റിമെലും.. പോകേണ്ടത് കോഴിക്കോട്ടേക്കും.. സാധാരണ ഏതെങ്കിലും ksrtc ബസിൽ പോവാറുള്ള ഞാൻ ഇത്തവണ കൂടെയുള്ള ചങ്കുകളുടെ ആഗ്രഹപ്രകാരം "ചിൽ" എന്ന് വിളിപ്പേരുള്ള വോൾവോ ബസിൽ പോയേക്കാം എന്ന് തീരുമാനിച്ചു.. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇനി അടുത്ത "ചിൽ ബസ്" കോഴിക്കോട്ടേയ്ക്ക്.. നല്ല വെയിലും കയ്യിലുള്ള ഭാരമുള്ള ബാഗുകളും കാരണം എങ്ങനെയെങ്കിലും ബസ് ഒന്ന് വന്ന് അതിനുള്ളിൽ കയറിപ്പറ്റിയാൽ മതിയെന്നായി. സമയമിങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു.. സ്റ്റേഷൻ മാസ്റ്ററോട് ഒന്നുകൂടി ചോദിച്ചു ഉറപ്പുവരുത്തി.. "ഓ.. വണ്ടി വരും.. കോഴിക്കോട് അല്ലേ.. ദാ.. അവിടെ നിന്നാൽ മതി.." സമയം ഒന്നേമുക്കാൽ കഴിഞ്ഞു.. ഓരോ വണ്ടിയും വരുമ്പോൾ പ്രതീക്ഷയോടെ നോക്കും.. അങ്ങനെ നോക്കി നോക്കി സമയം 3 കഴിഞ്ഞപ്പോളാണ് ബസ് വന്നത്.. വണ്ടി കണ്ടതും

കണ്ണൂർ മാട്ടൂൽ സ്വദേശി ബാലിക ദുബൈയിൽ നിര്യാതയായി.

ഇമേജ്
https://irittyvarthakallive.blogspot.com/2018/11/blog-post_39.html മാട്ടൂൽ:മാട്ടൂൽ അതിർത്തിയിലെ കുഞ്ചീമാസിൽ ശിബ ഫാത്വിമ(8) ദുബൈയിൽ നിര്യാതയായി.പിതാവ് : ഷൗക്കി മന്നൻ.മാതാവ്:സഫീറ.ബി.ടി സഹോദരങ്ങൾ: ഷസിൻ,ഷയാൻ,മാട്ടൂൽ അതിർത്തിയിൽ ബിസിനസ് നടത്തുന്ന കെ.പി.അബ്ദുല്‍ സത്താറിന്റെ പേരക്കുട്ടിയാണ്. ഖബറടക്കം വ്യാഴായാഴ്ചരാവിലെ 8മണിക്ക് ദുബൈ ഖിസൈസ് ഖബര്‍സ്ഥാനില്‍

ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ ഇനിമുതൽ നയിക്കുക 29 കാരന്‍.

ഇമേജ്
https://irittyvarthakallive.blogspot.com/2018/11/29.html ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പി ടി യെയാണ് ആംആദ്മി കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കേവലം 29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹൽക്കയിലൂടെയാണ് മാധ്യമ മേഖലയില്‍ സാന്നിധ്യമറിയിച്ചത്. ജയരാജിന്‍റെ ഒറ്റാല്‍ എന്ന സിനിമയിലടക്കം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാസികയായഔട്ട്ലുക്കിൽ സീനിയർ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ തലസ്ഥാനമായ ദില്ലിയുടെ ഭരണം ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പിടിച്ചെടുത്താണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഏവരെയും ഞെട്ടിച്ചത്. അഴിമതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഭരണത്തിലേറിയത്.ദേശീയ ത

വയൽക്കിളികളെയും വഞ്ചിച്ചു ബിജെപി മാപ്പുപറയണം: പി ജയരാജൻ

കണ്ണൂർ ദേശീയ പാത കീഴാറ്റൂർ ബൈപ്പാസിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് 3ജി വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി നേതൃത്വം മാപ്പ് പറയണമെന്ന‌് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയൽക്കിളി സമരക്കാരെയടക്കം വഞ്ചിച്ചിരിക്കയാണ‌് ബിജെപിയെന്നും അദ്ദേഹംപറഞ്ഞു. സിപിഐ എമ്മിനെ ഒതുക്കാം എന്ന ധാരണയോടെ വിരുദ്ധ ശക്തികളാകെ ഒത്തുചേരുന്ന കാഴ്ചയാണ് കീഴാറ്റൂരിൽ കണ്ടത്. ചില മാധ്യമങ്ങളും സമരത്തെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി മുഖപത്രം കീഴാറ്റൂരിൽ നന്ദിഗ്രാം ആവർത്തിക്കുമെന്ന‌് പ്രഖ്യാപിച്ചാണ‌് സമരത്തെ പിന്തുണച്ചത‌്. കീഴാറ്റൂരിലെ വയലുകളാകെ ഇല്ലാതാക്കാൻ പോകുന്നുവെന്ന‌് പ്രചരിപ്പിച്ച‌് രാഷ്ട്രീയ മുതലെടുപ്പിനാണ‌് ബിജെപി ശ്രമിച്ചത‌്. പി സി ജോർജ‌്, സുരേഷ‌്ഗോപി എംപി, വി എം സുധീരൻ എന്നിവരൊക്കെ മുന്നണിയായി കീഴാറ്റൂർ വയലിലെത്തി. ബംഗാളിൽനിന്നുള്ള ബിജെപി നേതാവിനെ സിംഗൂരിലേതെന്നു പറഞ്ഞ‌് മണ്ണുമായി കൊണ്ടുവന്ന‌് നാടകം നടത്തി. വളപട്ടണം–- ചാല ബൈപ്പാസ് വാരംവയൽ വഴിയാക്കണമെന്നാവശ്യപ്പെട്ട‌് 2015ൽ കേന്ദ്രമന്ത്രി നിധിൻ ഗഡ‌്കരിക്ക‌് നിവേദനം ന

സ്കൂൾ മുന്നറിയിപ്പില്ലാതെ പൂട്ടി; വിദ്യാർഥികൾ വരാന്തയിൽ...

ഇമേജ്
തലശ്ശേരി ∙ എരഞ്ഞോളി കുണ്ടൂർമലയിലെ ടി.വി.സുകുമാരൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ മുന്നറിയിപ്പില്ലാതെ അടച്ചു...

പറശ്ശിനി തിരുവപ്പന മഹോത്സവം ഡിസം. 2ന് കൊടിയേറും

ഇമേജ്
 തളിപ്പറമ്പ് പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് കൊടിയേറും. ഞായറാഴ്ച രാവിലെ 7.30ന് മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടി ഉയർത്തുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും. പകൽ 2.30ന് മലയിറക്കൽ കർമവും മൂന്നുമുതൽ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവും നടക്കും. ആയോധനകലാ അഭ്യാസത്തോടെ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവ് മടപ്പുരയിൽ പ്രവേശിക്കും. തുടർന്ന് പതിനഞ്ചോളം ദേശക്കാരുടെ കാഴ്ചവരവുകളും മടപ്പുരയിൽ പ്രവേശിക്കും. വൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടം. തുടർന്ന് തെക്കരുടെ വരവെന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ 14 ദേശക്കാരുടെ കാഴ്ചകൾ മടപ്പുരയിലെത്തും. രാത്രി 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കലശക്കാരുമടങ്ങിയ കലശം എഴുന്നെള്ളിപ്പ് മടപ്പുരയിൽ പ്രവേശിക്കും. മൂന്നിന് പുലർച്ചെ 5.30ന് പുത്തരി തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി നാലിന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം വിവിധ പരിപാടികൾ സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് മലബാർ കലാഭവൻ ടീം അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷ

ജനവാസ മേഖലയിൽ കടുവ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കാൻ ശ്രമം.

ഇമേജ്
അടക്കാത്തോട്: ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കരിയങ്കാപ്പിലെ പെരുമാട്ടിക്കുന്നേൽ ജോസിന്റെ വീടിനോട് ചേർന്നാണ് കടുവയെ കണ്ടത്. പശുവിനെ പിടികൂടാൻ കടുവയുടെ ശ്രമം, സംഭവസ്ഥലത്ത് എത്തിയവർ ബഹളം വെച്ചതോടെ കടുവ പിൻവാങ്ങുകയായിരുന്നു. കരിയങ്കാപ്പിൽ ജനവാസ കേന്ദ്രത്തോട് ചേർന്ന കൃഷിയിടത്തിൽ മൂന്ന് കടുവ കുഞ്ഞുങ്ങളെ കണ്ടതായി പ്രദേശവാസികൾ നേരത്തെ വനപാലകരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. ടാപ്പിംഗിനിടെയാണ് കരിയങ്കാപ്പ് സ്വദേശി ജെയ്സൻ കടുവകളുടെ കുഞ്ഞുങ്ങളെ കണ്ടത്. in

മോദിക്ക് പ്രോംപ്റ്ററിൽ നോക്കി വായിക്കുന്നതല്ലാതെ എന്ത് ഇംഗ്ലീഷ് എന്ന് ട്രോളൻമാർ.ശ്രീലങ്കയിൽ പോയി Mrs.എന്നത് മിസ്സിസ് എന്ന് വായിക്കേണ്ടതിന് പകരം നോക്കി വായിച്ചത് എം ആർ. എസ് സിരിസേനയെന്ന്.ചിരി പടർത്തി സദസ്സും😃😃😃😃😄

മോദിക്ക് പ്രോംപ്റ്ററിൽ നോക്കി വായിക്കുന്നതല്ലാതെ എന്ത് ഇംഗ്ലീഷ് എന്ന് ട്രോളൻമാർ.ശ്രീലങ്കയിൽ പോയി Mrs.എന്നത് മിസ്സിസ് എന്ന് വായിക്കേണ്ടതിന് പകരം നോക്കി വായിച്ചത് എം ആർ. എസ് സിരിസേനയെന്ന്.ചിരി പടർത്തി സദസ്സും😃😃😃😃😄

അരലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി കവർച്ചാ കേസിലെ പ്രതി പിടിയിൽ.

ഇമേജ്
കണ്ണൂർ:മുംബൈയിൽനിന്നും വിൽപ്പനക്കായി കൊണ്ടുവന്ന അരലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറുമായി കവർച്ചാ കേസിലെ പ്രതി പിടിയിൽ.നിരവധി കളവ്, ലഹരിമരുന്ന് കേസുകളിലെ പ്രതിയായ കണ്ണൂർ കാട്ടാമ്പള്ളി കോട്ടക്കുന്ന് സ്വദേശി റഹീംഎന്ന പശുറഹീം (48) 12 ഗ്രാം ബ്രൗൺഷുഗറുമായി കണ്ണൂർ ടൗൺ പോലിസിന്റെ പിടിയിലായത് മൂന്ന് മാസംമുമ്പ് 5 ഗ്രാം ബ്രൗൺഷുഗറുമായി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത് ഇയാൾ ജയിലിൽ നിന്നും ഇറങ്ങി മഞ്ചേരിയിൽ താമസിച്ച് പാതിരാത്രി കണ്ണൂരിൽ ട്രെയിനിൽ എത്തി ആവശ്യക്കാർക്ക് ബ്രൗൺഷുഗർ കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. മുംബയിൽ നിന്നുമാണ് ഇയാൾ കഞ്ചാവും, ബ്രൗൺഷുഗറും എത്തിക്കുന്നത്.ഇന്നലെ രാത്രി പെട്രൊളിങ്ങിനിടെ പഴയ ബസ് സ്റ്റാൻറ് പരിസരത്ത് വെച്ച് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ടറഹിം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ഡി.വൈഎസ്.പി പി.പി.സദാനന്ദന്റെ മേൽനോട്ടത്തിൽ സി.ഐ രത്നകുമാറിനാണ് അന്വേഷണ ചുമതല. എസ്.പിയുടെ ഷാഡോ സംഘവും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഹൃദയാഘാതത്തെ തുടർന്നു യുവാവ് മരണപ്പെട്ടു.

ഇമേജ്
എടൂർ: ബിനോജ് ജോസ് തുണ്ടത്തിൽ (38) എടൂർ ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞു 4.30 ന് എടൂർ സെയിന്റ് മേരീസ് പള്ളിയിൽ.

കണ്ണൂരിൽ ഇന്ന് ഗതാഗതനിയന്ത്രണം

ഇമേജ്
മുസ്ലിം യൂത്ത് ലീഗ് റാലി ഇന്ന് കണ്ണൂർ നഗരത്തിൽ നടക്കുന്നതിനാൽ ഉച്ചമുതൽ നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും തോട്ടട കണ്ണൂർ സിറ്റി ചാലാട് അലവ് വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ടതാണ്. തളിപ്പറമ്പ് ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയതെരു സ്‌റ്റെയ്‌ലോ കോർണർ വഴിയും .പൊടികൊണ്ട് നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാരം മേലേചൊവ്വ വഴിയും കടന്ന് പോകേണ്ടതാണ്. കൂടാതെ ഹൈവേകളിലും ചെറു റോഡുകളിലും പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം പഴയ ബസ് സ്റ്റാൻഡ് ,പോലീസ് മൈതാനം ,എസ് എൻ പാർക്ക് പരിസരം.. കൂടാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളുമായി നഗരത്തിൽ പ്രവേശിക്കുന്നത് പരമാവധി ഒഴിവാക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ ഒന്നിന്

ഇമേജ്
ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹാളില്‍ ചേരും. www.irittyvarthakallive.com