കണ്ണൂരിൽ ഇന്ന് ഗതാഗതനിയന്ത്രണം

മുസ്ലിം യൂത്ത് ലീഗ് റാലി ഇന്ന് കണ്ണൂർ നഗരത്തിൽ നടക്കുന്നതിനാൽ ഉച്ചമുതൽ നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും തോട്ടട കണ്ണൂർ സിറ്റി ചാലാട് അലവ് വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ടതാണ്. തളിപ്പറമ്പ് ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയതെരു സ്‌റ്റെയ്‌ലോ കോർണർ വഴിയും .പൊടികൊണ്ട് നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാരം മേലേചൊവ്വ വഴിയും കടന്ന് പോകേണ്ടതാണ്. കൂടാതെ ഹൈവേകളിലും ചെറു റോഡുകളിലും പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം പഴയ ബസ് സ്റ്റാൻഡ് ,പോലീസ് മൈതാനം ,എസ് എൻ പാർക്ക് പരിസരം.. കൂടാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളുമായി നഗരത്തിൽ പ്രവേശിക്കുന്നത് പരമാവധി ഒഴിവാക്കണം എന്നും അഭ്യർത്ഥിക്കുന്നു.

അഭിപ്രായങ്ങള്‍