ജനവാസ മേഖലയിൽ കടുവ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കാൻ ശ്രമം.

അടക്കാത്തോട്: ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കരിയങ്കാപ്പിലെ പെരുമാട്ടിക്കുന്നേൽ ജോസിന്റെ വീടിനോട് ചേർന്നാണ് കടുവയെ കണ്ടത്. പശുവിനെ പിടികൂടാൻ കടുവയുടെ ശ്രമം, സംഭവസ്ഥലത്ത് എത്തിയവർ ബഹളം വെച്ചതോടെ കടുവ പിൻവാങ്ങുകയായിരുന്നു. കരിയങ്കാപ്പിൽ ജനവാസ കേന്ദ്രത്തോട് ചേർന്ന കൃഷിയിടത്തിൽ മൂന്ന് കടുവ കുഞ്ഞുങ്ങളെ കണ്ടതായി പ്രദേശവാസികൾ നേരത്തെ വനപാലകരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. ടാപ്പിംഗിനിടെയാണ് കരിയങ്കാപ്പ് സ്വദേശി ജെയ്സൻ കടുവകളുടെ കുഞ്ഞുങ്ങളെ കണ്ടത്.
in

അഭിപ്രായങ്ങള്‍