ജില്ലയിൽ ഇന്ന‌് നാലിടത്ത‌് തദ്ദേശ ഉപതെരഞ്ഞെടുപ്പ‌്

നാലു തദ്ദേശഭരണ സ്ഥാപനങ്ങളിൽ വ്യാഴ‌ാഴ‌്ച ഉപതെരഞ്ഞെടുപ്പ‌്. കണ്ണൂർ ബ്ലോക്കിലെ വൻകുളത്തുവയൽ ഡിവിഷൻ, ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന‌്, പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന‌്, നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ എന്നിവിടങ്ങളിലാണ‌് ഉപതെരഞ്ഞെടുപ്പ‌് നടക്കുന്നത‌്. വെള്ളിയാഴ‌്ചയാണ‌് വോട്ടെണ്ണൽ. കണ്ണൂർ ബ്ലോക്ക‌് പഞ്ചായത്ത‌് വൻകുളത്തുവയൽ ഡിവിഷനിൽ കെ പ്രസീതയാണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിലെ റീജയാണ് യുഡിഎഫ് സ്ഥാനാർഥി. പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സുലാഫ ശംസുദ്ധീനും യുഡിഎഫിൽനിന്ന‌് രാജി കുന്നോത്തും ജനവിധി തേടുന്നു. എൻഡിഎ സ്ഥാനാർഥിയായി പി ദിൽനയുമുണ്ട‌്. നടുവിൽ പഞ്ചായത്ത് അറക്കൽത്താഴെ വാർഡിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി പി പി ഷാജി മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി കെ മുഹമ്മദ് കുഞ്ഞിയാണ‌്. ബിജെപി സ്ഥാനാർഥി കപ്പള്ളി ലിജിത്ത‌്. ന്യൂമാഹി പഞ്ചായത്ത് ചവോക്കുന്ന് പന്ത്രണ്ടാംവാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയിലെ കണ്ട്യൻ ഋഷികേശും യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാർഥി സി കെ മഹറൂഫും ജനവിധി തേടുന്നു.

അഭിപ്രായങ്ങള്‍